Quantcast

മാധ്യമ പ്രവര്‍ത്തകരെ തടയുന്നതാണോ പൊലീസിന്‍റെ പണിയെന്ന് വിഎസ്

MediaOne Logo

admin

  • Published:

    11 May 2018 1:21 PM GMT

മാധ്യമ പ്രവര്‍ത്തകരെ തടയുന്നതാണോ പൊലീസിന്‍റെ പണിയെന്ന് വിഎസ്
X

മാധ്യമ പ്രവര്‍ത്തകരെ തടയുന്നതാണോ പൊലീസിന്‍റെ പണിയെന്ന് വിഎസ്

വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരോ ഭയക്കുന്നതു പോലയാണ് സംഭവവികാസങ്ങള്‍. പ്രശ്നത്തോട് മുഖ്യമന്ത്രി പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നും ചെന്നിത്തല

മാധ്യമ പ്രവര്‍ത്തകരെ തടയുന്നതാണോ പൊലീസിന്‍റെ പണിയെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിലുള്ള പ്രതിഷേധം ഡിജിപിയെ വിളിച്ചറിച്ചപ്പോഴാണ് വിഎസ് ഈ ചോദ്യം ഉന്നയിച്ചത്. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഒരു തരത്തിലും നീതീകരിക്കുന്നതല്ല പൊലീസിന്‍റെ നടപടിയെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.

കോഴിക്കോട് കോടതി പരിസരത്തു നിന്നും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരോ ഭയക്കുന്നതു പോലയാണ് സംഭവവികാസങ്ങള്‍. പ്രശ്നത്തോട് മുഖ്യമന്ത്രി പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നും പ്രശ്ന പരിഹാരത്തിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസിന്‍റെ കടന്നു കയറ്റം അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ഉടന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാകോടതിയുടെ ഉത്തരവനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകരെ കോടതിയുടെ പരിസരത്ത് നിന്ന് നീക്കിയതെന്ന് കോഴിക്കോട് പൊലീസ് കമ്മീഷണര്‍ ഉമ ബെഹ്റ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story