Quantcast

''അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും കയറിയിരിക്കാനുളള വഴിയമ്പലമല്ല ഇടതുമുന്നണി''

MediaOne Logo

Khasida

  • Published:

    11 May 2018 3:22 PM GMT

അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും കയറിയിരിക്കാനുളള വഴിയമ്പലമല്ല ഇടതുമുന്നണി
X

''അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും കയറിയിരിക്കാനുളള വഴിയമ്പലമല്ല ഇടതുമുന്നണി''

സിപിഎം നിലപാടുകളെ വിമര്‍ശിച്ച് സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം

കേരള കോണ്‍ഗ്രസ് എമ്മിനോടും മുസ്ലീംലീഗിനോടും സിപിഎം സ്വീകരിക്കുന്ന മൃദുസമീപനത്തെ വിമര്‍ശിച്ച് സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും കയറിയിരിക്കാനുളള വഴിയമ്പലമല്ല ഇടതുമുന്നണിയെന്ന് ലേഖനത്തില്‍ പറയുന്നു. മാണിയെ അനുകൂലിച്ച് മുഖപ്രസംഗം എഴുതിയ ദേശാഭിമാനിയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ഇടതു പ്രകടനപത്രികയുടെ മേല്‍ ഒരു ചെമ്പരുന്തും റാകിപ്പറക്കേണ്ട എന്ന തലക്കെട്ടോടെ ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തിലാണ് കേരളകോണ്‍ഗ്രസ് എമ്മിനോടും മുസ്ലീം ലീഗിനോടുമുളള സിപിഎംമ്മിന്റെ മൃദുസമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കവേണ്ടി അമിറുല്‍ ഇസ്ലാമിനേയും ഹിന്ദു വര്‍ഗീയതക്കെതിരെ മോഹന്‍ഭഗവതിനേയും വിളിക്കുന്നതു പോലെയാണ് കെ എം മാണിയോടുളള ചിലരുടെ ഇഷ്ടം എന്ന് ലേഖനം പരിഹസിക്കുന്നു. അഴിമതിയുടെ അന്ധത ബാധിച്ച മാണി യുഡിഎഫില്‍ നിന്നും പുറത്ത് വന്നാല്‍ വാഴ്ത്തപ്പെട്ടവനാകുമോയെന്ന കാനം രാജേന്ദ്രന്റ ചോദ്യത്തിന് പ്രസക്തിയേറുകയാണെന്ന് പറയുന്ന ലേഖനം വിഎസിന്റെ നിലപാടുകള്‍ക്കും പിന്തുണ നല്‍കുണ്ട്.

വര്‍ഗ്ഗീയതയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച മുസ്ലീം ലീഗ് യുഡിഎഫ് തകര്‍ന്നപ്പോള്‍ ഇടത് പക്ഷത്തേക്ക് വരാന്‍ ശ്രമിക്കുകയാണ്. ഇടത് പക്ഷത്തേക്ക് വന്നാലും ഇവരുടെ പാപക്കറ കഴുകിപ്പോകില്ല. മാണിയേയും ലീഗിനേയും അനുകൂലിച്ച് ദേശാഭിമാനി മുഖപ്രസംഗം എഴുതിയതിനേയും ജനയുഗം വിമര്‍ശിച്ചു. ജനപക്ഷ പ്രകടന പത്രികയാണ് ഈ ഭരണത്തിന്റെ വിളക്കുമാടം. തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോലെ ആരെങ്കിലും മുഖപ്രസംഗം എഴുതിയാല്‍ ഈ രേഖ ഭേദഗതി ചെയ്യാനാകില്ലെന്നും എല്‍ഡിഎഫിന് മഹാഭൂരിപക്ഷം സമ്മാനിച്ച ജനം അതിന് അനുവദിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

TAGS :

Next Story