Quantcast

36 വര്‍ഷത്തെ തന്റെ ചലച്ചിത്രജീവിതത്തിന് മമ്മൂട്ടിക്ക് നന്ദി; മോഹന്‍ലാല്‍

MediaOne Logo

Ubaid

  • Published:

    11 May 2018 5:14 PM GMT

36 വര്‍ഷത്തെ തന്റെ ചലച്ചിത്രജീവിതത്തിന് മമ്മൂട്ടിക്ക് നന്ദി; മോഹന്‍ലാല്‍
X

36 വര്‍ഷത്തെ തന്റെ ചലച്ചിത്രജീവിതത്തിന് മമ്മൂട്ടിക്ക് നന്ദി; മോഹന്‍ലാല്‍

സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മോഹന്‍ലാലിനുള്ള ആദരം എന്ന പേരില്‍ സംഘടിപ്പിച്ച ‘മോഹനം 2016’ എന്ന പേരില്‍ ഇന്നലെ കോഴിക്കോട് നടന്ന താരനിശയില്‍ മോഹന്‍ലാലിന് ഉപഹാരം സമര്‍പ്പിച്ചതും മമ്മൂട്ടിയായിരുന്നു.

മൂന്നര പതിറ്റാണ്ട് പിന്നിട്ട തന്റെ ചലച്ചിത്രജീവിതത്തിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മോഹന്‍ലാലിനുള്ള ആദരം എന്ന പേരില്‍ സംഘടിപ്പിച്ച ‘മോഹനം 2016’ എന്ന പേരില്‍ ഇന്നലെ കോഴിക്കോട് നടന്ന താരനിശയില്‍ മോഹന്‍ലാലിന് ഉപഹാരം സമര്‍പ്പിച്ചതും മമ്മൂട്ടിയായിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാലിന്റെ വികാരഭരിതമായ വാക്കുകള്‍. ഇന്നലെ അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ.റസാഖ് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള സാമ്പത്തിക സഹായം ലക്ഷ്യമാക്കിയായിരുന്നു ചലച്ചിത്രപ്രവര്‍ത്തകര്‍ കോഴിക്കോട്ട് ‘മോഹനം 2016’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

"Pranamaam" is the only word that comes from my heart for the pleasant evening gifted to me. #Mohanam2016 which was...

Publicado por Mohanlal em Terça, 16 de agosto de 2016

മോഹൻലാലിന്റെ ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ വൈറലായി മാറിയിരുന്നു. ഇതിന് താഴെ മമ്മൂട്ടിയും കമന്റുമായി എത്തിയതോടെ ആരാധകർക്ക് ആഘോഷമായി മാറി.

"Pranamaam" is the only word that comes from my heart for the pleasant evening gifted to me. #Mohanam2016 which was...

Mohanlal 貼上了 2016年8月16日
TAGS :

Next Story