Quantcast

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും

MediaOne Logo

Jaisy

  • Published:

    11 May 2018 10:45 AM GMT

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും
X

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും

ഉമ്മന്‍ചാണ്ടിയടക്കം 21 പേരെ വീണ്ടും വിസ്തരിക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും. ഉമ്മന്‍ചാണ്ടിയടക്കം 21 പേരെ വീണ്ടും വിസ്തരിക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

സോളാര്‍ കമ്മീഷനില്‍ ലഭിച്ച ചില മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് പുറമേ സരിത എസ്. നായര്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, വ്യവസായി ഏബ്രഹാം കലമണ്ണില്‍, ക്വാറിയുടമ മല്ലേലില്‍ ശ്രീധരന്‍നായര്‍, ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹിയിലെ സഹായി തോമസ് കുരുവിള, സോളാര്‍ കേസിലെ പരാതിക്കാരന്‍ മുടിക്കല്‍ സജാദ്, എഡിജിപി എ. ഹേമചന്ദ്രന്‍, പി. സി. ജോര്‍ജ് എംഎല്‍എ, സി. എല്‍. ആന്റോ, ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍, ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ. എസ്. വാസുദേവ ശര്‍മ്മ, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍, മുന്‍ ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യം, മുന്‍ മന്ത്രി കെ. ബാബു, പത്തനംതിട്ട മജിസ്‌ട്രേറ്റ്, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ബാബു പ്രസാദ് തുടങ്ങി 21 പേരെയായിരിക്കും വിസ്തരിക്കുക.

ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്റെ അഭിഭാഷകന്‍ സി. ഹരികുമാറും ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രനുമാണ് അപേക്ഷ നല്‍കിയത്.

TAGS :

Next Story