Quantcast

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും

MediaOne Logo

Khasida

  • Published:

    11 May 2018 3:06 AM GMT

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും
X

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും

ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബിജെപി

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നിരോധിക്കുന്നതിനുള്ള ദേവസ്വം വകുപ്പിന്റെ നിര്‍ദ്ദേശത്തിന് നിയമവകുപ്പ് അംഗീകാരം നല്‍കി. ആയുധ പരിശീലനം നിയമവിരുദ്ധമാണെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു. സര്‍ക്കാര്‍ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

കേരള പൊലീസ് നിയമത്തിലെ 73 ആം വകുപ്പ് അനുസരിച്ച് അനുമതി ഇല്ലാതെ ആയുധ കായിക പരിശീലനങ്ങള്‍‌ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇതനുസരിച്ച് ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം അനുവദിക്കാനാകില്ലെന്നാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്. ഇത്തരം ആയുധ പരിശീലനം ശ്രദ്ധയില്‍പെട്ടാല്‍ എസ് ഐ റാങ്കില്‍ കുറയാത്ത ആര്‍ക്കും ഇടപെട്ട് നിയമനടപടി സ്വീകരിക്കാമെന്നും നിയമോപദേശത്തിലുണ്ട്.

ദേവസ്വം വകുപ്പാണ് ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നിരോധിക്കുന്നതിന്റെ നിയമസാധുത തേടിയത്. ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം വകുപ്പ് നിയമ വകുപ്പിനോട് വിശദാംശങ്ങള്‍ ആരാഞ്ഞത്. ഈ സാഹചര്യത്തിലാണ് നിയമവകുപ്പ് സര്‍ക്കാറിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.

ക്ഷേത്രങ്ങള്‍ ആര്‍ എസ് എസ് ശാഖകള്‍ തുടങ്ങി ആയുധ പരിശീനം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ശാഖ പ്രവര്‍ത്തനം നിരോധിച്ചും ആയുധ പരിശീലനം വിലക്കിയും ദേവസ്വം വകുപ്പ് ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നാണ് സൂചന.

അതേസമയം സര്‍ക്കാര്‍ നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

TAGS :

Next Story