ശബരിമല തൊഴില്‍ തര്‍ക്കം: ട്രാക്ടര്‍ ഓടിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും
ശബരിമല തൊഴില്‍ തര്‍ക്കം: ട്രാക്ടര്‍ ഓടിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും
ജില്ലാഭരണകൂടത്തിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് ഒരു വിഭാഗം ട്രാക്ടര്‍ ഉടമകള്‍
ശബരിമല തൊഴില്‍ തര്‍ക്കം പരിഹരിക്കാനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും പൂര്‍ണ പ്രശ്നപരിഹാരമുണ്ടാക്കാനായില്ല. ശബരിമലയില്‍ കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന തൊഴില്‍ തര്‍ക്കത്തിന് പ്രശ്നപരിഹാരമുണ്ടാക്കുന്നതിനായി ദേവസ്വം മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തത്. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട മിനിമം വേതനം നല്‍കി ട്രാക്ടര്‍ ഓടിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ജില്ലാഭരണകൂടത്തിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് ഒരു വിഭാഗം ട്രാക്ടര്‍ ഉടമകള്‍ പ്രതികരിച്ചു.
Next Story
Adjust Story Font
16