ബംഗളൂരു-കേരള ബസ് സര്‍വീസ് 9 മണിയോടെ പുനരാരംഭിക്കും
ബംഗളൂരു-കേരള ബസ് സര്‍വീസ് 9 മണിയോടെ പുനരാരംഭിക്കും
ബംഗളുരുവില്‍ കുടുങ്ങിയ മലയാളികള്‍ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍
സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗലൂരുവില്‍ കുടുങ്ങിയ മലയാളികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ബംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാനായി 32 കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഇന്ന് രാത്രി ഒന്‍പതു മണിക്ക് കേരളത്തിലേക്ക് പുറപ്പെടും. പകുതി വഴി കര്‍ണാടക പൊലീസും തുടര്‍ന്ന് കേരള പൊലീസും ഈ ബസ്സുകള്‍ക്ക് സംരക്ഷണം നല്‍കും. ഇതിനായി കേരള പൊലീസ് കര്‍ണാടകത്തിലെത്തിയിട്ടുണ്ട്. ഓണനാളില്‍ നാട്ടിലെത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഈ അടിയന്തര സംവിധാനം ഒരുക്കിയത്. മലയാളികള്‍ നേരിടുന്ന വിഷമതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും.
മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍ ഇന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കുകയുളളൂ എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ബംഗലൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുളള ആദ്യ ട്രെയിന്‍ കൊച്ചിയിലെത്തി.
രാവിലെ എട്ട് മണിയോടെയാണ് ഐലന്‍റ് എക്സ്പ്രസ്സ് കൊച്ചിയിലെത്തിയത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഈ ട്രെയിനില്‍ എത്താന്‍ കഴിഞ്ഞത്. കേരള സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം ഏര്‍പ്പെടുത്തിയ ആദ്യ സ്പെഷല്‍ ട്രെയിന്‍ 11.15 ഓടെ ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഈ ട്രെയിനിലെത്തുന്ന വടക്കന്‍ കേരളത്തിലേക്കുളള യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് പ്രത്യേക ബസ്സുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് എംഡി പറഞ്ഞു.
അടുത്ത ട്രെയിന്‍ വൈകീട്ട് 6.30 കണ്ണൂരിലേക്ക് പുറപ്പെടും. ഇന്നലെ രാത്രി അഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂരിലെ കെഎസ്ആര്‍ടിസി ഓഫീസ് തുറക്കാന്‍ ഇതുവരെ സാധിച്ചിട്ടിട്ടില്ല. സുരക്ഷ ഉറപ്പുവരുത്തിയാല്‍ ഉടന്‍ തന്നെ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
മലയാളികള്‍ക്ക് ഓണാഘോഷത്തിന് ശേഷം തിരിച്ചു പോകാനുളള സൌകര്യവും ഒരുക്കിയിട്ടുണ്ട്. നാളെ വൈകീട്ടുളള ട്രെയിനുകളിലാണ് യാത്രക്കാരെ തിരികെ എത്തിക്കുക. ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കോര്‍ഡിനേറ്ററും ബംഗലൂരുവില്‍ തുടരുകയാണ്.
Adjust Story Font
16