സൗമ്യ വധക്കേസ്: പുനപരിശോധന ഹരജിയുമായി സര്‍ക്കാര്‍ മുന്നോട്ട്
സൗമ്യ വധക്കേസ്: പുനപരിശോധന ഹരജിയുമായി സര്‍ക്കാര്‍ മുന്നോട്ട്
സൌമ്യ വധക്കേസില്‍ പുനപരിശോധന ഹരജിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പുതിയ അഭിഭാഷകനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും
സൌമ്യ വധക്കേസില്‍ പുനപരിശോധന ഹരജിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പുതിയ അഭിഭാഷകനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സൌമ്യയുടെ അമ്മയുടെ അഭിപ്രായം കൂടി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സൂചനയുണ്ട്.
ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും കൊലപാതകത്തിന് കൂടി ശിക്ഷ ലഭിക്കുന്നതിന് നിയമപരമായ സാധ്യതകള്‍ തേടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. പുനപരിശോധനാ ഹരജി ഉടന്‍ തന്നെ സമര്‍പ്പിക്കും. നിലവിലെ സര്‍ക്കാര്‍ അഭിഭാഷകനായ തോമസ് പി ജോസഫിനെ തന്നെ പുനപരിശോധന ഹരജിയിലും നിയോഗിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സൌമ്യയുടെ അമ്മ ഉള്‍പ്പെടെ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ മറ്റു സാധ്യത അന്വേഷിക്കണമെന്ന അഭിപ്രായം സര്‍ക്കാരിലുണ്ട്. മുഖ്യമന്ത്രി സൌമ്യയുടെ അമ്മയെ കാണാന്‍ പോകുന്നുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. കുറ്റപത്രം തയാറാക്കിയതിലും പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നകാര്യവും സര്‍ക്കാര്‍ പരിശോധിക്കും.
Adjust Story Font
16