Quantcast

കെപിസിസിയില്‍ ഹര്‍ത്താല്‍ വിരുദ്ധ തരംഗം

MediaOne Logo

Subin

  • Published:

    11 May 2018 12:09 PM GMT

കെപിസിസിയില്‍ ഹര്‍ത്താല്‍ വിരുദ്ധ തരംഗം
X

കെപിസിസിയില്‍ ഹര്‍ത്താല്‍ വിരുദ്ധ തരംഗം

യുഡിഎഫ് നടത്തിയ ഹര്‍ത്താലിനോടുള്ള വിയോജിപ്പ് ഫെയ്സ്ബുക്കിലോടെയാണ് വിഡി സതീശന്‍ പ്രകടിപ്പിച്ചത്

തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് നടത്തിയ ഹര്‍ത്താലിനെച്ചൊല്ലി കെപിസിസിയില്‍ തര്‍ക്കം മുറുകുന്നു. വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എക്ക് പിന്നാലെ എംഎം ഹസനും രംഗത്തെത്തി. അതേസമയം ഹര്‍ത്താലിന് അഭിപ്രായ ഐക്യമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

യുഡിഎഫ് നടത്തിയ ഹര്‍ത്താലിനോടുള്ള വിയോജിപ്പ് ഫേസ്‍ബുക്കിലോടെയാണ് വിഡി സതീശന്‍ പ്രകടിപ്പിച്ചത്. ഇന്നത്തെ ഹര്‍ത്താല്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നാണ് തന്റെ അഭിപ്രായം. ഹര്‍ത്താല്‍ ജനവിരുദ്ധമാണന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഹര്‍ത്താല്‍ വേണമോ-വേണ്ടയോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായമുണ്ടന്നും സതീശന്‍ തുറന്ന് പറഞ്ഞു. ഹര്‍ത്താലിനെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് എംഎം ഹസനും രംഗത്തെത്തി. വിയോജിപ്പ് രേഖപ്പെടുത്തി എംഎം ഹസന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കത്തയച്ചു. എന്നാല്‍ ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നും സംഘടനയില്‍ വ്യത്യസ്ത അഭിപ്രായം മാത്രമാണുള്ളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മീഷന്‍ നോട്ടീസുമയച്ചിട്ടുണ്ട്.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ യു.ഡി.എഫ്. ഹര്‍ത്താലിനോട...

V D Satheesan 貼上了 2016年9月28日
TAGS :

Next Story