ഓമാനൂരില്‍ സര്‍ക്കാറിന്റെ കൈവശമുളള മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കി
ഓമാനൂരില്‍ സര്‍ക്കാറിന്റെ കൈവശമുളള മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കി
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരത്തെ തുടര്‍ന്നാണ് ഭൂരഹിതരായ 160 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കി നല്‍കിയത്.
മലപ്പുറം കൊണ്ടോട്ടി ഓമാനൂരില്‍ സര്‍ക്കാറിന്റെ കൈവശമുളള മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരത്തെ തുടര്‍ന്നാണ് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയത്.
കൊണ്ടോട്ടി ഓമാനൂരിനടുത്തെ തടപ്പറമ്പിലാണ് മിച്ച ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തത്. സര്‍ക്കാറിന്‍റെ അധീനതയിലുളള 5 ഏക്കറിലധികം വരുന്ന ഭൂമി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് ആവശ്യപെട്ട് വെല്‍ഫെയര്‍പാര്‍ട്ടി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു
160 കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കിയത്. റവന്യൂ വകുപ്പില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന് തിട്ടപെടുത്തി അവകാശികള്‍ക്ക് പട്ടയവും നല്‍കി.ഭൂമി ലഭിച്ചത് നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്.
ഓരോ കുടുംബത്തിനും മൂന്ന്സെന്‍റ് ഭൂമി കൂടാതെ പൊതുകളി സ്ഥലവും,പൊതു കിണറിനും പ്രത്യകസ്ഥലം മാറ്റിവെച്ചിട്ടുണ്ട്. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ സ്ഥലത്ത് സര്‍ക്കാര്‍ വീടുവെച്ചു നല്‍കണമെന്നാണ് ഭൂമി ലഭിച്ചവരുടെ ആവശ്യം.
Adjust Story Font
16