ഗോ കേരള കാംപയിന്‍ സമാപിച്ചു
ഗോ കേരള കാംപയിന്‍ സമാപിച്ചു
കേരളത്തിലെ സംരഭകരേയും, വ്യവസായികളേയും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഗോ കേരള കാംപയിന്‍ മീഡിയാവണ്‍ സംഘടിപ്പിച്ചത്...
മീഡിയാവണ്‍ മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ നടത്തിയ ഗോ കേരള കാംപയിന്‍ സമാപിച്ചു. വാര്‍ത്തയിലും, വാര്‍ത്താധിഷ്ഠിത പരിപാടിയിലുമായി 75 ദിവസമായിരുന്നു കാംപയിന്‍ നീണ്ട് നിന്നത്. കേരളത്തിലെ സംരഭകരേയും, വ്യവസായികളേയും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഗോ കേരള കാംപയിന്‍ മീഡിയാവണ്‍ സംഘടിപ്പിച്ചത്.
വലിയ സദസ്സില്‍ കുറേയേറെ വ്യവസായികളെ പങ്കെടുപ്പിച്ചാണ് ഗോ കേരളാ കാംപയിന്റെ സമാപന ചടങ്ങുകള്‍ മീഡിയാവണ്‍ നടത്തിയത്. കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നാല് വിഷയങ്ങള്‍ ജി വിജയരാഘവന്‍, ടി ബാലകൃഷ്ണന്‍, എംപി അഹമ്മദ്, എംഎ മെഹബൂബ് എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും ഒരുക്കി. വ്യവസായ മന്ത്രി ഇപി ജയരാജനായിരുന്നു ഉദ്ഘാടകന്‍.
കാംപയിന്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. മീഡിയാവണ്‍ സിഇഒ എം അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി സിഇഒ എം സാജിദ്, എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ്, കോഡിനേറ്റിങ് എഡിറ്റര്‍ ആര്‍ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Adjust Story Font
16