വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തടയണകള്‍ തീര്‍ത്ത് മുള്ളന്‍കൊല്ലിക്കാര്‍
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തടയണകള്‍ തീര്‍ത്ത് മുള്ളന്‍കൊല്ലിക്കാര്‍
മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ തടയണകള്‍ നിര്‍മിക്കുന്നത്
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തടയണകള്‍ തീര്‍ക്കുകയാണ് വയനാട്ടിലെ ഒരു കാര്‍ഷിക ഗ്രാമം. മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ തടയണകള്‍ നിര്‍മിക്കുന്നത്.
വരള്‍ച്ചയുടെ കാഠിന്യം ഒരുപാട് അനുഭവിച്ചവരാണ് മുള്ളന്‍കൊല്ലിക്കാര്‍. കാര്‍ഷിക മേഖല പാടെ തകര്‍ന്നിരിക്കുന്നു. പഞ്ചായത്തിനെ ചുറ്റി ഒഴുകുന്ന കബനിയില്‍ നിന്ന് ഒരു തുള്ളി വെള്ളം കാര്‍ഷിക മേഖലയില്‍ എത്തിക്കാന്‍ ഇതുവരെ ഇവര്‍ക്കു സാധിച്ചിട്ടില്ല. ഇക്കൊല്ലത്തെ കാലവര്‍ഷവും ചതിച്ചതോടെയാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്.
പ്രദേശത്ത് ഇതിനകം തന്നെ അന്‍പതോളം തടയണകള്‍ നിര്‍മിച്ചു കഴിഞ്ഞു. കന്നാരം പുഴയ്ക്കു കുറുകെയും വണ്ടിക്കടവിലെ തോട്ടിലുമെല്ലാം തടയണകളായി. നാല് കിലോമീറ്റര്‍ നീളമുള്ള അന്‍പത് തോട്ടില്‍ അന്‍പത് തടയണകള്‍ കൂടി നിര്‍മിയ്ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും. കബനിയിലേയ്ക്ക് എത്തുന്ന വെള്ളം തടയണകള്‍ നിര്‍മിച്ച് കാര്‍ഷിക മേഖലയിലേയ്ക്ക് തിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കര്‍ണാടകയിലെ ബീച്ചനഹള്ളി അണക്കെട്ട് തുറന്നതോടെ, കബനി പുഴയിലും വെള്ളം കുറഞ്ഞു. ഇത് മേഖലയിലെ കിണറുകളിലെ ജലനിരപ്പ് താഴാന്‍ കാരണമായിട്ടുണ്ട്.
Adjust Story Font
16