Quantcast

സോളാര്‍ കേസ്: മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തില്‍ നിന്നും തെളിവെടുക്കുന്നു

MediaOne Logo

Sithara

  • Published:

    11 May 2018 7:04 PM GMT

സോളാര്‍ കേസ്: മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തില്‍ നിന്നും തെളിവെടുക്കുന്നു
X

സോളാര്‍ കേസ്: മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തില്‍ നിന്നും തെളിവെടുക്കുന്നു

സോളാര്‍ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ്

സോളാര്‍ കേസ് പ്രതികളായ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും കേസിലുള്‍പ്പെടുന്നതിന് മുന്‍പുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്ന് മുന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം, ഇരുവരെക്കുറിച്ചുള്ള പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കെ എസ് ബാലസുഹ്മണ്യം സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്.

സോളാര്‍ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ്. നേരത്തെ കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ സുബ്രഹ്മണ്യത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ലോയേഴ്സ് യൂണിയന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

സോളാര്‍ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് അന്നത്തെ ഡിജിപിയായിരുന്ന ബാലസുബ്രഹ്മണ്യമാണ്. അന്ന് എഡിജിപിയായിരുന്ന എ ഹേമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും. എന്നാല്‍ ഈ ഉത്തരവിന് പാലിക്കാതെ ഹേമചന്ദ്രന്‍ 7 ഡിവൈഎസ്പിമാര്‍ക്കായി സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകള്‍ വീതിച്ച് നല്കുകയായിരുന്നു. ഈ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായിട്ടാണ് ബാലസുബ്രഹ്മണ്യത്തില്‍ നിന്നും മൊഴിയെടുക്കുന്നത്.

ഡിജിപിയുടെ ഉത്തരവ് പരിഗണിച്ചാണ് സര്‍ക്കാര്‍ എസ്ഐടിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയത്. കേസ് നേരിട്ട് അന്വേഷിക്കാതെ ഹേമചന്ദ്രന്‍ മേല്‍നോട്ടം മാത്രം നടത്തിയത് കേസ് അട്ടിമറിക്കാനാണെന്നാണ് ആരോപണം. സരിതയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് നടന്നിടത്ത് പോയതെന്ന് മൊഴി നല്കിയിരുന്നു. ഇക്കാര്യത്തിലും ബാലസുബ്രഹമണ്യത്തോട് കമ്മീഷന്‍ വിശദീകരണം ചോദിക്കും.

നേരത്തെ 128 പേരുടെ പട്ടിക തയ്യാറാക്കിയാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ ഇതില്‍ ബാലസുബ്രഹ്മണ്യത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്തായാലും സോളാര്‍ തട്ടിപ്പ് കേസുകളില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ബാലസുബ്രഹ്മണ്യത്തിന്‍റെ തെളിവെടുപ്പിലൂടെ പുറത്ത് വരുമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story