Quantcast

കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒരുകോടിയോളം രൂപയുടെ നഷ്ടമെന്ന് ഗതാഗത മന്ത്രി

MediaOne Logo

admin

  • Published:

    11 May 2018 12:39 PM GMT

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള തുകക്കായി പല ബാങ്കുകളേയും സമീപിച്ചിട്ടുണ്ട്.അടുത്തയാഴ്ചയോടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയുമെന്നാണ്

കെ എസ് ആര്‍ ടി സി വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ജീവനക്കാര്‍ക്കുളള ശമ്പളം അടുത്തയാഴ്ച മാത്രമേ നല്കാന്‍ കഴിയൂ. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് കെഎസ്ആര്‍ടിസിയ്ക്കാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ശമ്പളത്തിനായി 50 കോടി വായ്പയ്ക്കായി പല ബാങ്കുകളെയും സമീപിച്ചിട്ടുണ്ട്. കനറാ ബാങ്കില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ അടുത്തയാഴ്ചയോടെ ശമ്പളവും പെന്‍ഷനും നല്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 30 കോടിയോളം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്കുണ്ടായത്. നടപടികളുടെ മേല്നോട്ടത്തിനായി ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story