കൂത്തുപറമ്പില്‍ കെകെ ശൈലജ, നികേഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും
കൂത്തുപറമ്പില്‍ കെകെ ശൈലജ, നികേഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും
കൂടുതല്‍ വിജയ സാധ്യത കൂത്തുപ്പറന്പിലാണ് എന്നത് കണക്കിലെടുത്ത് ശൈലജയെ കൂത്തുപ്പറന്പില് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ കൂത്തുപ്പറന്പില് സിപിഎം സ്ഥാനാര്‍ഥി. പേരാവൂരില്‍ സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യന് മത്സരിക്കും. മാധ്യമപ്രവര്ത്തകന് എം വി നികേഷ് കുമാറിനെ അഴീക്കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനം.
ഇന്ന് ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. നേരത്തെ കെ കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാനായിരുന്നു സിപിഎം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ വിജയ സാധ്യത കൂത്തുപ്പറന്പിലാണ് എന്നത് കണക്കിലെടുത്ത് ശൈലജയെ കൂത്തുപ്പറന്പില് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
.
Adjust Story Font
16