നിരോധിച്ച മരുന്നുകള്‍ മരുന്നുഷാപ്പുകളില്‍ സുലഭം
നിരോധിച്ച മരുന്നുകള്‍ മരുന്നുഷാപ്പുകളില്‍ സുലഭം
രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ വിവിധ കമ്പനികളുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മരുന്നു ഷോപ്പുകളില്‍ ഇപ്പോഴും വിറ്റഴിക്കുന്നു.
രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ വിവിധ കമ്പനികളുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മരുന്നു ഷോപ്പുകളില്‍ ഇപ്പോഴും വിറ്റഴിക്കുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് മരുന്ന് കമ്പനികള്‍ക്ക് സഹായകമാകുന്നതായാണ് ആരോപണം. നിരോധിച്ച മരുന്നുകള്‍ വില്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് നടപടി സ്വീകരിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.
344 സംയുക്ത മരുന്നുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കമ്പനികള്‍ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് മരുന്നുകള്‍ നിരോധിച്ച നടപടി പിന്‍വലിക്കേണ്ടി വരുമെന്ന് പല കമ്പനികളും ചെറുകിട മരുന്നു വിതരണക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പല മരുന്നു ഷോപ്പുകളില്‍ നിന്നും നിരോധിത മരുന്നുകള്‍ ബില്ലില്‍ രേഖപ്പെടുത്താതെ വില്‍ക്കുന്നതായാണ് ആക്ഷേപം. ഇക്കാര്യം സംബന്ധിച്ച് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ലോകത്ത് മറ്റൊരിടത്തും വില്‍പ്പനക്ക് അനുമതിയില്ലാത്ത അമ്പതോളം മരുന്നുകള്‍ രാജ്യത്ത് വിറ്റഴിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ജീവനു ഭീഷണിയാകുന്ന വിഷാംശങ്ങള് അടങ്ങിയ മരുന്നുകള്‍ വരെ വിപണിയില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്ര ഗുരുതര സാഹചര്യത്തിലും മരുന്നു നിരോധത്തില്‍ കര്‍ക്കശ നിലപാട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കാത്തത് മരുന്നു കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം
Adjust Story Font
16