മദ്യശാല; സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്
മദ്യശാല; സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്
ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ മദ്യം വിളമ്പാനുള്ള തീരുമാനം പുതിയ ബാറുകള്‍ തുടങ്ങുന്നതിനുള്ള നീക്കമാണോ എന്ന് സര്‍ക്കാര്‍ തുറന്ന് പറയണം
പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്ന വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്‍റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ മദ്യം വിളമ്പാനുള്ള തീരുമാനം പുതിയ ബാറുകള്‍ തുടങ്ങുന്നതിനുള്ള നീക്കമാണോ എന്ന് സര്‍ക്കാര്‍ തുറന്ന് പറയണം. കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് മദ്യലോബിയുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണോ ഇതെന്നും വ്യക്തമാക്കണം. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മദ്യനയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ വ്യക്തമാക്കി. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഹസന്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ മദ്യം സംബന്ധിച്ച നയത്തിനെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. എക്സൈസ് വകുപ്പ് മന്ത്രിയുടേയും സര്‍ക്കാറിന്‍റെയും ഇപ്പോഴത്തെ നിലപാടുകള്‍ അഹങ്കാരം നിറഞ്ഞതാണ്. പൊതുസമൂഹത്തെ അപഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മജീദ് പറഞ്ഞു.
Adjust Story Font
16