ഒത്തൊരുമിച്ച് കനാല്‍ നവീകരിച്ചു; പയ്യോളിക്കാര്‍ക്ക് കുടിവെള്ളമായി
കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഒത്തൊരുമിച്ച് ഒരു കനാല്‍ നവീകരിക്കുകയാണ് കോഴിക്കോട് ജില്ലയില്‍.
കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഒത്തൊരുമിച്ച് ഒരു കനാല്‍ നവീകരിക്കുകയാണ് കോഴിക്കോട് ജില്ലയില്‍. പയ്യോളി മുന്‍സിപ്പാലിറ്റിയിലാണ് കുടിവെള്ളത്തിനായുള്ള ഈ ഒത്തുചേരല്‍.
പയ്യോളി മുന്‍സിപ്പാലിറ്റിയിലെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലിനാണ് നാട്ടുകാരുടെ ഒത്തു ചേരലിലൂടെ പുതുജീവന്‍ കൈവന്നത്. കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമാണ് ഈ കനാല്‍ അവധി ദിനങ്ങളിലാണ് നാട്ടുകാര്‍ കനാല്‍ നവീകരിക്കാനായി രംഗത്തിറങ്ങാറ്. ഇരുനൂറോളം നാട്ടുകാര്‍ ഓരോ അവധി ദിനത്തിലും കനാല്‍ നന്നാക്കാനായി പണിയെടുത്തു.
ആറ് പതിറ്റാണ്ടായി ഈ കനാല്‍ നിര്‍മിച്ചിട്ട്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയും അറ്റകുറ്റപണി നടത്താത്തതും മൂലം ചുരുങ്ങിയ ദിവസം മാത്രമാണ് ഈ കനാലിലൂടെ വെള്ളം ഒഴുകിയത്. കനാല്‍ നവീകരണം പൂര്‍ത്തിയാവുന്ന മുറക്ക് കനാലിന്‍റെ എല്ലാ കൈവഴികളിലേക്കും വെള്ളം എത്തിക്കാമെന്ന ഉറപ്പ് ഇറിഗേഷന്‍ വകുപ്പ് നാട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ ഒരുമയില്‍ ഒരു നാട് കുടിവെള്ള ക്ഷാമത്തില്‍ നിന്ന് പതുക്കെ കരകയറി.
Adjust Story Font
16