ഒരു കക്കൂസുപോലുമില്ലാത്ത ആദിവാസി കോളനി
ഒരു കക്കൂസുപോലുമില്ലാത്ത ആദിവാസി കോളനി
കല്പറ്റ നഗരസഭാ പരിധിയിലാണ് മൈലാടി ആദിവാസി കോളനി. പണിയ വിഭാഗത്തിലെ ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്.
വയനാട് ജില്ലയിലെ മൈലാടി ആദിവാസി കോളനിയില്‍ കക്കൂസില്ലാതെ 22 കുടുംബങ്ങള്‍. സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത സംസ്ഥാനമായി കേരളം പ്രഖ്യാപിച്ചതിനു ശേഷമാണ് ഒരു കോളനിയില്‍ ഒറ്റ കക്കൂസ് പോലുമില്ലാതെ ആദിവാസികള്‍ ജീവിക്കുന്നത്.
കല്പറ്റ നഗരസഭാ പരിധിയിലാണ് മൈലാടി ആദിവാസി കോളനി. പണിയ വിഭാഗത്തിലെ ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. സ്വഛ് ഭാരത് പ്രചാരണവും സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത സംസ്ഥാനത്തിന്റെ പ്രഖ്യാപനവുമെല്ലാം നടക്കുമ്പോഴും ഇവിടത്തെ 22 കുടുംബങ്ങള്‍ വെളിയിടങ്ങളിലാണ് വിസര്‍ജനം നടത്തുന്നത്.
വീട്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം കുറവ് ഈ കോളനിയിലുണ്ട്. പക്ഷേ അതെല്ലാം സഹിക്കാമെങ്കിലും വിസര്‍ജനത്തിന് സൗകര്യമില്ലാത്തതാണ് തങ്ങളുടെ പ്രധാന പ്രശ്‌നമെന്ന് കോളനിവാസികള്‍ പറയുന്നു. ട്രൈബല്‍ പ്രൊമോട്ടര്‍മാരോ ജനപ്രതിനിധികളോ ഇവിടേക്കെത്തി നോക്കാത്തതാണ് ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതിരിക്കാന്‍ കാരണം. 22 കുടുംബങ്ങളിലായി 130ലധികം പേരാണ് ഈ കോളനിയില്‍ ദുരിതജീവിതം നയിക്കുന്നത്.
Adjust Story Font
16