സോഫ്റ്റ് വെയര്‍ വിജയകഥയുമായി പ്രൊഫൌഡീസ് ലിമിറ്റഡ്
സോഫ്റ്റ് വെയര്‍ വിജയകഥയുമായി പ്രൊഫൌഡീസ് ലിമിറ്റഡ്
സംരംഭകരോടുള്ള സര്‍ക്കാര്‍ സമീപനങ്ങളെക്കുറിച്ചാണ് കിന്ഫ്രയിലെ ആദ്യകാല സംരംഭകനായ പ്രൊഫൌഡീസ് എം ഡി മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍ പങ്കുവക്കുന്നത്.
സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാകുന്നത് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. സംരംഭകരോടുള്ള സര്‍ക്കാര്‍ സമീപനങ്ങളെക്കുറിച്ചാണ് കിന്ഫ്രയിലെ ആദ്യകാല സംരംഭകനായ പ്രൊഫൌഡീസ് എം ഡി മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍ പങ്കുവക്കുന്നത്.
കൊച്ചി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ആദ്യമെത്തിയ മൂന്ന് സ്ഥാപനങ്ങളിലൊന്നാണ് സോഫ്റ്റ് വെയര്‍ ഡവലപറായ പ്രൊഫൌഡീസ് ലിമിറ്റഡ്. തുടക്കക്കാരായതിനാല്‍ സൊജന്യ സ്ഥലമടക്കം നിരവധി സര്‍ക്കാര്‍ സഹായം ലഭിച്ചു. പുതുസംരഭകര്‍ക്ക് വളരെയധികം പ്രതീക്ഷയാണ് സ്റ്റാര്‍ട്ട് അപ്പിലൂടെ സര്‍ക്കാര്‍ നലല്‍കുന്നതെന്നാണ് പ്രൊഫൌഡീസിന്റെ അനുഭവം..
സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വന്‍ കുതിച്ച് ചാട്ടത്തിനാണ് 2015ല്‍ ഇന്ത്യ സാക്ഷിയായത്. കഴിഞ്ഞ വര്‍ഷം നിക്ഷേപം 42,000 കോടിയായി ഉയര്‍ന്നു. പുതുതായി ആരംഭച്ചത് 936 സംരഭങ്ങള്‍. ധനകാര്യമേഖലയിലും, ആരോഗ്യരംഗത്തുമെല്ലാം പുതിയ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ സഹായകമായി. എന്നാല് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ലൈസന്‍സും അനുമതികളും വൈകുന്നത് ഈ മേഖലയില്‍ പുതുതായി എത്തുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിലവില്‍ രാജ്യത്ത് 18000 സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളിലായി 3ലക്ഷം പേരാണ് തൊഴിലെടുക്കുന്നത്. ചുവപ്പ്നാടകളുടെ കടമ്പ കൂടി ഒഴിവായാല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ വന്‍ വിജയമാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Adjust Story Font
16