ദിലിപീന് സ്വകാര്യ സുരക്ഷ സേനയുടെ സംരക്ഷണം
ദിലിപീന് സ്വകാര്യ സുരക്ഷ സേനയുടെ സംരക്ഷണം
ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്സെന്ന ഏജന്‍സിയാണ് സുരക്ഷ ഒരുക്കുന്നത്. സംഘം ഇന്നലെ ദിലീപിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സ്വകാര്യസുരക്ഷ ഏജന്‍സിയുടെ സഹായം തേടി. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. സായുധധാരികളെ സുരക്ഷക്ക് നിയോഗിക്കുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷ ഏജന്‍സിയുടെ വാഹനം കൊട്ടാക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ രാവിലെ 10 മണിക്ക് ദിലീപിന്റെ വീട്ടിലെത്തിയ സ്വകാര്യ സുരക്ഷ ഏജന്‍സി പ്രതിനിധികള്‍ ഇരുപത് മിനിറ്റോളം ദിലീപുമായി ചര്‍ച്ച നടത്തി. ആരെങ്കിലും കൈയ്യേറ്റം ചെയ്താല്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ദിലീപ് സുരക്ഷ ഏജന്‍സിയുടെ സഹായം തേടിയത്. ഇക്കാര്യത്തില്‍ ദിലീപും തണ്ടര്‍ഫോഴ്സും തമ്മില്‍ ധാരണയായതായാണ് വിവരം. മൂന്ന് സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം മുഴുവന്‍ സമയവും ഉണ്ടാവും. തോക്ക് കൈവശം വെക്കാന്‍ അധികാരമുള്ള ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. സായുധ സുരക്ഷയാണോ ദിലീപ് തേടിയതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെങ്കില്‍ കോടതിയെ അറിയിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു
ഇന്ന് രാവിലെ കൊട്ടാരക്കരയില്‍ വെച്ചാണ് തണ്ടര്‍ഫോഴ്സിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. അമ്പതിനായിരം രൂപയാണ് ദിലീപ് സുരക്ഷജീവനക്കാര്‍ക്ക് ഓരോ മാസവും നല്‍കേണ്ടത്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്സ് സ്വകാര്യ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. വിരമിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനാണ് ഏജന്‍സിയുടെ കേരളത്തിലെ തലവന്‍.
Adjust Story Font
16