സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചു
സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചു
ഇരുപത്തിയഞ്ച് ഏക്കര്‍ പാടശേഖരത്തിൽ നന്‍മ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിത്തിറക്കിയത്
സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത തൃശൂര്‍ മാളയിലെ ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചു. ഇരുപത്തിയഞ്ച് ഏക്കര്‍ പാടശേഖരത്തിൽ നന്‍മ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിത്തിറക്കിയത്.
മിച്ച ഭൂമിയായി ഏറ്റെടുത്ത മാള ,പുത്തന്‍വേലിക്കര മേഖലയിലെ നൂറ്റിപ്പതിനെട്ട് ഏക്കര്‍ സ്ഥലം കഴിഞ്ഞ സര്‍ക്കാര്‍ സന്തോഷ് മാധവന്റെ കമ്പനിക്ക് തിരികെ നല്‍കിയ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും ഏറ്റെടുത്ത ഭൂമിയിലെ തൃശൂര്‍ ജില്ലയില്‍പ്പെട്ട പാടശേഖരത്തിലാണ് നെല്‍കൃഷി ആരംഭിച്ചത്. തരിശ് ഭൂമികളില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാർ പദ്ധതിയില്‍ പെടുത്തി നന്മ കര്‍ഷക കൂട്ടായ്മയാണ് കൃഷിയാരംഭിച്ചത്. ഇരുപത്തിയഞ്ച് ഏക്കറിലെ കൃഷി, മന്ത്രി വി.എസ് സുനില്‍കുമാര്‍ ഞാറു നട്ട് ഉദ്ഘാടനം ചെയ്തു. സന്തോഷ് മാധവനില്‍ എറ്റെടുത്ത എറണാകുളം ജില്ലയിലെ നെല്‍ വയലുകളില്‍ കൂടി കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൃശൂരിനെ തരിശ് രഹിതജില്ലയാക്കി മാറ്റുക എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലാണ്. വിത്ത് വിതരണ അതോറിറ്റി വഴി ഗുണമേന്‍മയുള്ള വിത്തുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16