Quantcast

വികസനം ചര്‍ച്ച ചെയ്ത് കോഴിക്കോട് സൌത്തില്‍ സ്ഥാനാര്‍ഥികളുടെ സംവാദം

MediaOne Logo

admin

  • Published:

    11 May 2018 9:32 PM GMT

വികസനം ചര്‍ച്ച ചെയ്ത് കോഴിക്കോട് സൌത്തില്‍ സ്ഥാനാര്‍ഥികളുടെ സംവാദം
X

വികസനം ചര്‍ച്ച ചെയ്ത് കോഴിക്കോട് സൌത്തില്‍ സ്ഥാനാര്‍ഥികളുടെ സംവാദം

കോഴിക്കോട് സൌത്ത് മണ്ഡലത്തിന്റെ വികസനം ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ സംവാദം.

കോഴിക്കോട് സൌത്ത് മണ്ഡലത്തിന്റെ വികസനം ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ സംവാദം. യു ഡി എഫ് സ്ഥാനാര്‍ഥി എം കെ മുനീറും എന്‍ ഡി എയുടെ സതീഷ് കുറ്റിയിലും സംവാദത്തില്‍ പങ്കെടുത്തപ്പോള്‍ എല്‍ ഡി എഫ് പ്രതിനിധിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാര്‍ഥിയാണ് എത്തിയത്.

അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തി എം കെ മുനീര്‍ സംവാദത്തിന് തുടക്കമിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുനീറിന്റെ എതിരാളിയായിരുന്ന സി പി മുസഫര്‍ അഹമ്മദാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രൊഫ എ പി അബ്ദുല്‍ വഹാബിനെ പ്രതിനിധീകരിച്ച് എത്തിയത്.

ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയം വേണമെന്നായി മുനീര്‍. മുനീറിന് സമയം അനുവദിച്ചപ്പോള്‍ തനിക്കും സമയം വേണമെന്ന് ഇടതുപ്രതിനിധി. വേദിയിലുള്ളവര്‍ക്ക് പിന്തുണയുമായി സദസ്യരും രംഗത്തെത്തിയതോടെ സംവാദം സജീവമായി. സദസ്യരുടെ ചോദ്യങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ മറുപടി നല്‍കി. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മാലിന്യപ്രശ്നം പരിഹരിക്കാനും കല്ലായിപ്പുഴയ്ക്ക് പുനര്‍ജീവന്‍ നല്‍കാനും ശ്രമിക്കുമെന്നായിരുന്നു എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ വാഗ്ദാനം.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സാണ് സംവാദം സംഘടിപ്പിച്ചത്.

TAGS :

Next Story