Quantcast

അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ ,പ്രേരണയോ പാടില്ലെന്ന് കോടതി

MediaOne Logo

Jaisy

  • Published:

    11 May 2018 11:11 PM GMT

അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ ,പ്രേരണയോ പാടില്ലെന്ന് കോടതി
X

അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ ,പ്രേരണയോ പാടില്ലെന്ന് കോടതി

അനാഥാലയങ്ങളില്‍ ബാലനീതി നിയമം അടിച്ചേല്‍പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം

സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന അനാഥാലയങ്ങളോട്​ നിശ്ചിത അളവിൽ കാരുണ്യ പ്രവർത്തനം നടത്തണമെന്ന്​ നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. കാരുണ്യ പ്രവർത്തനത്തിനുള്ള പ്രേരണ മനുഷ്യന്റെ മനസിൽ നിന്നുണ്ടാകുന്നതാണ്. ഇത് ബലം പ്രയോഗിച്ചോ യാചിച്ചോ നടപ്പാക്കേണ്ട ഒന്നല്ല. അനാഥാലയങ്ങളില്‍ ബാലനീതി നിയമം അടിച്ചേല്‍പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ പ്രേരണയോ പ്രകോപനമോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാറാണ്​ സ്ഥാപനങ്ങൾക്ക്​ ആവശ്യമായ നിലവാരം ഒരുക്കി നൽകേണ്ടത്​. കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിയമ നടപടികൾക്ക്​ വിധേയരായ കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാൾ കുറവാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സഹായം ലഭിക്കാത്ത സ്ഥാപനങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അവക്ക്​ രജിസ്ട്രേഷന്‍ നിഷേധിക്കരുത്. ബാലനീതി നിയമ പ്രകാരം വ്യവസ്ഥകൾ നടപ്പാക്കാൻ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാത്രം നിലനിൽക്കുന്ന സ്ഥാപനങ്ങൾക്ക്​ ബാധ്യതയില്ല. ഓര്‍ഫനേജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്‌മെൻറുകൾക്ക്​ മുകളിൽ ബാലനീതി ചട്ടപ്രകാരമുള്ള മാനേജ്മെന്റ്​ കമ്മിറ്റികളെ സ്ഥാപിക്കാനുമാവില്ല. കുട്ടികളെ അനാഥാലയങ്ങളിൽ നിന്ന്​ സർക്കാരിന്​ ഏറ്റെടുക്കുന്നതിൽ നിയമതടസമില്ല.

TAGS :

Next Story