യുഡിഎഫിനൊപ്പം ചേര്‍ന്ന ഫോര്‍വേഡ് ബ്ലോക്ക് തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് സജീവം
യുഡിഎഫിനൊപ്പം ചേര്‍ന്ന ഫോര്‍വേഡ് ബ്ലോക്ക് തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് സജീവം
എല്‍ഡിഎഫില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫിനൊപ്പം ചേര്‍ന്നത്.
എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന ഫോര്‍വേഡ് ബ്ലോക്ക് തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സജീവമാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
എല്‍ഡിഎഫില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫിനൊപ്പം ചേര്‍ന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റികളിലും പ്രചരണ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഫോര്‍വേഡ് ബ്ലോക്കിനും ഇപ്പോള്‍ ഇടമുണ്ട്. വടകരയില്‍ നടന്ന തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടു ചോദിച്ചു.
യുഡിഎഫിനെ നിരുപാധികമാണ് ഫോര്‍വേഡ് ബ്ലോക്ക് പിന്തുണക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ പരിഗണന യുഡിഎഫില്‍ നിന്ന് ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. യുഡിഎഫിന്റെ പ്രചരണത്തിനായി പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും നേതാക്കളെ കൂടി എത്തിക്കാനും ഫോര്‍വേഡ് ബ്ലോക്ക് തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16