Quantcast

ബോട്ട് സമരം അഞ്ചാം ദിവസത്തില്‍; മത്സ്യവില ഇരട്ടിയായി

MediaOne Logo

Sithara

  • Published:

    11 May 2018 11:18 PM GMT

ബോട്ട് സമരം അഞ്ചാം ദിവസത്തില്‍; മത്സ്യവില ഇരട്ടിയായി
X

ബോട്ട് സമരം അഞ്ചാം ദിവസത്തില്‍; മത്സ്യവില ഇരട്ടിയായി

സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങളായ മത്തിക്കും അയലക്കും മാന്തക്കുമാണ് വില കൂടിയത്

ബോട്ടുടമകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ചെറുമത്സ്യങ്ങളുടെ വില ഇരട്ടിയായി. സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങളായ മത്തിക്കും അയലക്കും മാന്തക്കുമാണ് വില കൂടിയത്. വലിയ മത്സ്യങ്ങള്‍ക്കും നല്ല ക്ഷാമമാണ് ഉള്ളത്.

ഒരാഴ്ച മുന്‍പ് 40 രൂപക്ക് ലഭിച്ചിരുന്ന മത്തി ലഭിക്കാന്‍ 80 രൂപ നല്‍കണം. 100 രൂപക്ക് വിറ്റിരുന്ന അയലയുടെ വില 140 രൂപ മുതല്‍ 160 രൂപ വരെയാണ്. ചെറിയ മാന്തയുടെ വില 40ല്‍ നിന്ന് 100 ആയും വലിയ മാന്തയുടെ വില 180 ആയും ഉയര്‍ന്നു. പരമ്പരാഗത മത്സ്യതൊഴിലാളികളില്‍ നിന്നാണ് ഈ മത്സ്യം കച്ചവടക്കാര്‍ വാങ്ങുന്നത്.

ഹോട്ടലുകളിലേക്ക് ആവശ്യമേറെയുള്ള കൂന്തള്‍ തീരെ ലഭിക്കാനില്ല. ബോട്ടുടമകളുടെ സമരം തുടര്‍ന്നതോടെ വലിയ മീനുകളുടെ വരവ് കുറഞ്ഞു. ആവോലിയും അയക്കൂറയുമെല്ലാം ആന്ധ്രയിലും ഗോവയിലും നിന്നുമാണെത്തുന്നത്. സമരം നീളുകയാണെങ്കില്‍ മത്സ്യവിപണന മേഖലയിലെ വില വര്‍ദ്ധനവിനും പ്രതിസന്ധിക്കും കാരണമാകും.

TAGS :

Next Story