എല്‍ഇഡി ബള്‍ബ് വിതരണം അതിരപ്പിള്ളി പദ്ധതിയേക്കാള്‍ ലാഭകരം: തോമസ് ഐസക്
എല്‍ഇഡി ബള്‍ബ് വിതരണം അതിരപ്പിള്ളി പദ്ധതിയേക്കാള്‍ ലാഭകരം: തോമസ് ഐസക്
സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍ഇഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി ലാഭിക്കാമെന്ന് തോമസ് ഐസക്
സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍ഇഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി ലാഭിക്കാമെന്ന് തോമസ് ഐസക്. എല്‍ഇഡി ബള്‍ബ് വിതരണത്തിന് അതിരപ്പിള്ളി പദ്ധതിയേക്കാള്‍ ചെലവ് കുറവാണ്. എന്നാല്‍ പദ്ധതി വേണമെന്ന് പറയുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരല്ലെന്നും ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായി ഏതാണ്ട് നാലര കോടി ബള്‍ബുകള്‍ ഉണ്ട്. ഇതില്‍ 90 ശതമാനം സിഎഫ്എല്‍ ആണെന്നാണ് കണക്ക്. ഇവയൊക്കെ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ പകരം കൊടുത്താല്‍ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. നാലര കോടി ബള്‍ബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവാകൂ. അതിരപ്പള്ളി പദ്ധതിയുടെ സ്ഥാപകശേഷി 150 - 170 മെഗാവാട്ടാണ്. ചെലവാകട്ടെ 1500 കോടി വരും. സര്‍ക്കാര്‍ 250 കോടി മുടക്കി മുഴുവന്‍ വൈദ്യുതി വിളക്കുകളും സൗജന്യമായി എല്‍ഇഡി വിളക്കുകളാക്കിയാല്‍ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാം. പിന്നെന്തിന് സര്‍ക്കാര്‍ അമാന്തിക്കണമെന്നും ധനമന്ത്രി ചോദിക്കുന്നു.
അതിരപ്പിള്ളി പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ നടക്കട്ടേയെന്നും ആ ഇടവേളയില്‍ എന്തുകൊണ്ട് ബള്‍ബുകള്‍ എല്ലാം എല്‍ഇഡി ആക്കി ഒന്നര അതിരപ്പള്ളി പദ്ധതിയുടെ വൈദ്യുതി ലാഭിച്ചുകൂടെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. പദ്ധതി വേണമെന്ന് പറയുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരല്ലെന്നും എല്ലാവരും തുറന്നമനസോടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആലപ്പുഴ നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും എല്‍ഇഡി ബള്‍ബുകളായി മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ഒരു വര്‍ഷം ...
Posted by Dr.T.M Thomas Isaac on Wednesday, June 22, 2016
Adjust Story Font
16