കാവാലത്തിന് വിട
കാവാലത്തിന് വിട
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടി കുട്ടനാട്ടിലെ കാവാലത്താണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ക്ക് സാംസ്കാരിക കേരളം വിടനല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടി കുട്ടനാട്ടിലെ കാവാലത്താണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ കാവാലത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
രാവിലെ ഏഴരയോടെ ജന്‍മനാട്ടിലെത്തിച്ച മൃതദേഹം തറവാട്ടു വീടായ ചാലയില്‍ കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. കുട്ടനാട്ടിലെ സാധാരണ ജനങ്ങളടക്കം ആചാര്യന്റെ സുഹൃത്തുകളും ബന്ധുക്കളും ശിഷ്യരും ഉള്‍പ്പെടെ വലിയ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഉച്ചയോടെ സ്വന്തം വീടായ ശ്രീഹരിയിലെത്തിച്ചതോടെ കാവാലത്തെ ആശാനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
ഉമ്മന്‍ചാണ്ടി, മഞ്ജുവാര്യര്‍, ഫാസില്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി എംപി അടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം നാലരയോട് കൂടി മൃതദേഹം ചിതയിലേക്കെടുത്തു. തുടര്‍ന്ന് സോപാനം നാടക സമിതിയിലെ പ്രവര്‍ത്തകര്‍ നടന്‍ നെടുമുടി വേണുവിന്റെ സംഗീതാര്‍ച്ചന നടത്തി. തുടര്‍ന്ന് പൊലീസിന്റെ ആദരം. 5.30 ന് കാവാലം ശ്രീകുമാര്‍ ചിതയ്ക്ക് തീ കൊളുത്തി.
Adjust Story Font
16