ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല: വിശദീകരണം തേടുമെന്ന് മന്ത്രി
ഏത് സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെടും
ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനത്തില്‍ വ്യക്തത വരുത്തമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ഏത് സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരു തീരുമാനവും നടപ്പിലാക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16