Quantcast

ഡിഫ്തീരിയ കര്‍മപദ്ധതി മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

MediaOne Logo

Khasida

  • Published:

    12 May 2018 4:29 PM GMT

ഡിഫ്തീരിയ കര്‍മപദ്ധതി മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി
X

ഡിഫ്തീരിയ കര്‍മപദ്ധതി മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

വാക്സിന്റെ ലഭ്യതക്കുറവ് പരിഹരിക്കും. അടിയന്തിരമായി ആവശ്യമുളള ഉദ്യോഗസ്ഥരെ ജില്ലയില്‍ നിയോഗിക്കുമെന്നും മന്ത്രി

ഡിഫ്തീരിയ കര്‍മപദ്ധതി മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വാക്സിന്റെ ലഭ്യതക്കുറവ് പരിഹരിക്കും. അടിയന്തിരമായി ആവശ്യമുളള ഉദ്യോഗസ്ഥരെ ജില്ലയില്‍ നിയോഗിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.

ഡിഫ്‍തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ആരോഗ്യമന്ത്രി ഇന്ന് മലപ്പുറത്ത് എത്തിയത്. ഇന്ന് നടക്കുന്ന രണ്ടുയോഗങ്ങളിലും മന്ത്രി പങ്കെടുക്കും. കോളറ പടര്‍ന്ന് പിടിച്ച കുറ്റിപ്പുറത്തും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സന്ദര്‍ശനം നടത്തും.

ഡിഫ്‍തീരിയയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മന്ത്രി വിലയിരുത്തുക. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി അധ്യക്ഷന്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മതനേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈകുന്നേരം 3 മണിക്ക് ചേരുന്ന അവലോകന യോഗത്തില്‍ പഞ്ചായത്തു പ്രസിഡന്റമാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, യുവജന സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതിരോധ കുത്തിവെപ്പ് 100 ശതമാനം ആക്കുന്നതിനുളള ചര്‍ച്ചകളും നടക്കും. ഇതുവരെ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. വാക്സിന്റെ ലഭ്യത കുറവ് പരിഹരിക്കുന്നതിനുളള ചര്‍ച്ചകളും നടക്കും. കോളറയും ,അതിസാരവും പടര്‍ന്ന് പിടിക്കുന്ന കുറ്റിപ്പുറത്തും മന്ത്രി സന്ദര്‍ശനം നടത്തും.

TAGS :

Next Story