Quantcast

വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി

MediaOne Logo

Subin

  • Published:

    12 May 2018 1:45 PM GMT

വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി
X

വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി

പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് കേസ് നല്‍കാനൊരുങ്ങുന്നത്. വയനാട്ടില്‍ വന്യജീവികളെ വേട്ടയാടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമസഹായത്തിനായി ഹൈക്കോടതിയെ സമീപിയ്ക്കുന്നത്.

വനത്തോടും വന്യജീവി സങ്കേതങ്ങളോടും ചേര്‍ന്നുള്ള പ്രദേശങ്ങളിലെ റിസോര്‍ട്ടുകളുടെയും ഹോം സ്‌റ്റേകളുടെയും പ്രവര്‍ത്തനം നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് കേസ് നല്‍കാനൊരുങ്ങുന്നത്. വയനാട്ടില്‍ വന്യജീവികളെ വേട്ടയാടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമസഹായത്തിനായി ഹൈക്കോടതിയെ സമീപിയ്ക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ വയനാട്ടില്‍ വെടിയേറ്റു കൊല്ലപ്പെട്ടത് രണ്ട് കാട്ടാനകളാണ്. വയനാട് വന്യജീവി സങ്കേതത്തിലും പുല്‍പള്ളിയിലെ കൃഷിയിടത്തിലുമാണ് പിടിയാനകള്‍ ചെരിഞ്ഞത്. ഇരുകേസുകളിലുമായി പതിനൊന്നു പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മൃഗവേട്ടയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതുപരിഹരിയ്ക്കാന്‍ കൂടി വേണ്ടിയാണ് റിസോര്‍ട്ടുകള്‍ക്കെതിരായ പൊതു താല്‍പര്യ ഹര്‍ജി.

വയനാട്ടില്‍ വന്യജീവി സങ്കേതത്തിലും വനത്തോടു ചേര്‍ന്നും നിരവധി റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ടൈഗര്‍ ട്രാക്കിങ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത റിസോര്‍ട്ടുകള്‍ പോലും ഇപ്പോഴും പ്രവര്‍ത്തിയ്ക്കുന്നു. ഗ്രാമപഞ്ചായത്തുകളും വനംവകുപ്പുമെല്ലാം പലതവണ അനുമതികള്‍ നിഷേധിച്ചിട്ടും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനം തുടരുകയാണ്. ഇത്തരത്തില്‍ അനുമതിയില്ലാതെ നിരവധി റിസോര്‍ട്ടുകളാണ് വനത്തോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

മുത്തങ്ങ വന്യജീവി സങ്കേതത്തോടുള്ള ചില റിസോര്‍ട്ടുകള്‍ ഇതിനിടെ വനംവകുപ്പിടപെട്ട് പൂട്ടിയ്ക്കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത്, വനം വന്യജീവി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ അനുമതിയോടെ വേണം റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിയ്ക്കാന്‍. എന്നാല്‍, വയനാട്ടിലെ ഭൂരിഭാഗം റിസോര്‍ട്ടുകള്‍ക്കും ഇവയൊന്നുമില്ലെന്നാണ് രേഖകള്‍ സൂചിപ്പിയ്ക്കുന്നത്.

TAGS :

Next Story