മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും കെസിബിസിയും
മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും കെസിബിസിയും
കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപ്രസക്തമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെസിബിസിയും പ്രതികരിച്ചു.
മെഡിക്കല്‍ പ്രവേശത്തില്‍ സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും കെസിബിസിയും. കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപ്രസക്തമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെസിബിസിയും പ്രതികരിച്ചു.
മെഡിക്കല്‍ പ്രവേശം പ്രതിസന്ധിയിലാക്കിയത് സര്‍ക്കാര്‍ നിലപാടണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഫീസ് ഏകീകരണം വിദ്യാര്‍ഥികളെ സാരമായി ബാധിക്കും. സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷസമൂഹങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കാത്തലിക്ക് ബിഷപ് കൌണ്‍സില്‍ പ്രതികരിച്ചു. സ്വാശ്രയ രംഗത്തെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതിന് തുല്യമാണെന്നും കെസിബിസി ആരോപിച്ചു.
മെഡിക്കല്‍ കോളജുകളില്‍ ദന്തല്‍ കോളജ് മാതൃകയിലുള്ള കരാറാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ദന്തല്‍ കരാര്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ പറഞ്ഞു.
Adjust Story Font
16