Quantcast

മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികള്‍ക്ക് ദയാവധം

MediaOne Logo

Alwyn

  • Published:

    12 May 2018 1:43 AM GMT

മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികള്‍ക്ക് ദയാവധം
X

മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികള്‍ക്ക് ദയാവധം

പാലക്കാട് തിരുവിഴാംകുന്ന് ഫാമില്‍ തന്നെയായിരിക്കും കന്നുകാലികളെ കുഴിച്ചുമൂടുക

മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളെ ദയാവധം നടത്തി കുഴിച്ചുമൂടാന്‍ തീരുമാനം. പാലക്കാട് തിരുവിഴാംകുന്ന് ഫാമില്‍ തന്നെയായിരിക്കും കന്നുകാലികളെ കുഴിച്ചുമൂടുക. തൃശൂര്‍ വെറ്ററിനറി സര്‍വകലാശാലയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും.

വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നിലെ ഫാമിലെ തൊണ്ണൂറോളം കാലികളിലാണ് രോഗം കണ്ടെത്തിയത്.രണ്ടു വര്‍ഷം മുമ്പ് രോഗം കണ്ടെത്തിയെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയായിരുന്നു. മനുഷ്യരില്‍ ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന രോഗമാണ് മാള്‍ട്ടപ്പനി. ബ്രാസെല്ലസ് എന്ന ബാക്ടീരിയയാണ് മാള്‍ട്ടപ്പനി പരത്തുന്നത്. മനുഷ്യരില്‍ പനി ബാധിച്ചാല്‍ ഇടവിട്ടുള്ള പനി, സന്ധിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടും. മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളുടെ പാല്‍, ഇറച്ചി എന്നിവയുടെ ഉപയോഗത്തിലൂടെയും വായുവിലൂടെയും രോഗം പകരാം.

ദയാവധത്തിന് ശേഷം ശാസ്ത്രീയമായി തന്നെ ഇവയെ കുഴിച്ച് മൂടും. ഒരു മാസം കൊണ്ട് നടപടികള്‍ അവസാനിപ്പിക്കും. കന്നുകാലികളെ കുഴിച്ച് മൂടുന്നതിന് നാട്ടുകാര്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ അടിയന്തര യോഗം വിളിക്കാനും തീരുമാനമായി. അണുക്കളെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് നേരത്തെ സര്‍വകലാശാല പറഞ്ഞിരുന്നത്. എന്നാല്‍ ശാസ്ത്രീയമായി അണുക്കളെ നശിപ്പിക്കാം എന്നാണ് ഇപ്പോള്‍ സര്‍വകലാശാല പറയുന്നത്.

TAGS :

Next Story