Quantcast

മാധ്യമ വിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി രംഗത്ത്

MediaOne Logo
മാധ്യമ വിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി രംഗത്ത്
X

മാധ്യമ വിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി രംഗത്ത്

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ തടയുന്നത് ഇനിയും കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്ന് സംയുക്ത സമിതി വ്യക്തമാക്കി.

കോടതികളിലെ മാധ്യമ വിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി രംഗത്ത്. മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ തടയുന്നത് ഇനിയും കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്ന് സംയുക്ത സമിതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ അവകാശം സംരക്ഷിക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങും.സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ആരുടെയും ഔദാര്യമല്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രസ്താവനയില്‍ പറഞ്ഞു. എളമരം കരീം, ആര്‍ ചന്ദ്രശേഖരന്‍, കെപി രാജേന്ദ്രന്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, എംകെ കണ്ണന്‍, തോമസ് ജോസഫ് എന്നീ ട്രേഡ് യൂണിയന്‍ നേതാക്കളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

TAGS :

Next Story