Quantcast

സംസ്ഥാനത്തെ ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി

MediaOne Logo

admin

  • Published:

    12 May 2018 12:42 AM GMT

സംസ്ഥാനത്തെ ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി
X

സംസ്ഥാനത്തെ ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി

റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ല. ശമ്പളം പൂര്‍ണമായി പിന്‍വലിക്കാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന കാര്യത്തിലെ പ്രതിസന്ധി പരിഹരിക്കാൻ റിസര്‍വ് ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.ശമ്പളവും പെൻഷനും പൂര്‍ണ്ണമായി വിതരണം ചെയ്യാൻ ട്രഷറിയില്‍ ആവശ്യത്തിന് പണമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

1200 കോടിയുടെ കറൻസി ട്രഷറിയിലേക്ക് അനുവദിക്കണമെന്നാണ് റിസര്‍വ് ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.ട്രഷറി വഴി ശമ്പളവും പെൻഷനും മുഴുവനായി വിതരണം ചെയ്യാൻ ഇതിലൂടെ കഴിയും.എന്നാല്‍ ഇതിനോട് റിസര്‍വ് ബാങ്ക് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐ പ്രതിനിധികളുമായി ചര്‍ച്ചനടത്താൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

ചര്‍ച്ചക്ക് ശേഷം ശമ്പളം വിതരണം ചെയ്യുന്ന കാര്യത്തിലെ അന്തിമ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കും.റിസര്‍വ് ബാങ്കിൻറ നിലപാട് അനുകൂലമായില്ലെങ്കില്‍ പരമാവധി 24000 രൂപമാത്രമേ ആദ്യഘട്ടത്തില്‍ ശമ്പളമായി പിൻവലിക്കാനാകൂ.

TAGS :

Next Story