Quantcast

ജേക്കബ് തോമസിനെ മാറ്റിയതിനെ ചൊല്ലി വിവാദം

MediaOne Logo

Ubaid

  • Published:

    12 May 2018 7:44 PM GMT

ജേക്കബ് തോമസിനെ മാറ്റിയതിനെ ചൊല്ലി വിവാദം
X

ജേക്കബ് തോമസിനെ മാറ്റിയതിനെ ചൊല്ലി വിവാദം

പാര്‍ട്ടി അറിവോടെ അല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനത്തില്‍ മനം മടുത്താണോ ജേകബ് തോമസിനെമാറ്റിയതെന്നും ചെന്നിത്തല ചോദിച്ചു. വിജിലൻസ് തത്തയ്ക്ക് പിണറായി വിജയൻ ചരമഗീതം പാടിയെന്നും അഴിമതി വിരുദ്ധത എന്നും പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. കെഎസ്ടിഎക്കാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്ന് എം എം ഹസന്‍

വിജിലന്‍സ് ഡയറക്ടരായിരുന്ന ജേക്കബ് തോമസിനെ മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍. ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല. ജിഷ വധക്കേസടക്കം വഴിതിരിച്ച് വിടാന്‍ ജേക്കബ് തോമസ് ശ്രമിച്ചിരുന്നു. അധികാരപരിധിയിലല്ലാത്ത കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആരാണ് ജേക്കബ് തോമസിന് അധികാരം നല്‍കിയതെന്ന് ഹസന്‍ ചോദിച്ചു. ജേക്കബ് തോമസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജിഷവധക്കേസില്‍ ജേക്കബ് തോമസ് നടത്തിയ നീക്കത്തെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നതായും എം എം ഹസന്‍ മലപ്പുറത്ത് പറഞ്ഞു .

ജേക്കബ് തോമസിനെ മാറ്റിയത് പാര്‍ട്ടി തീരുമാനമല്ലെന്ന് കോടിയേരി

വിജിലന്‍സിന്റെ തലപ്പത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് പാര്‍ട്ടി തീരുമാനമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ജേക്കബ് തോമസിനെ ഒഴിവാക്കിയത് തന്നെയെന്ന് മന്ത്രി എം എം മണി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയത് തന്നെയെന്ന് മന്ത്രി എംഎം മണി. ജേക്കബ് തോമസിന് പാളിച്ച പറ്റി. വിജിലന്‍സിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശം കണക്കിലെടുത്താണ് ജേക്കബ് തോമസിനെ മാറ്റിയതെന്നും എം എം മണി മലപ്പുറത്ത് പറഞ്ഞു .

TAGS :

Next Story