സംസ്ഥാനത്ത് മരുന്നു പരിശോധന കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെകെ ശൈലജ
സംസ്ഥാനത്ത് മരുന്നു പരിശോധന കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെകെ ശൈലജ
പരിശോധന നടത്തേണ്ട ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് ആശുപത്രികളെ കുറിച്ചുപോലും വിവരമില്ലെന്ന മീഡിയവണ്‍ വാര്‍ത്ത സ്ഥിരീകരിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് മരുന്ന് പരിശോധന കുടുതല്‍ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരുന്നു പരിശോധന കാര്യക്ഷമമല്ലെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് മരുന്നു പരിശോധന കുടുതല്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. പരിശോധന നടത്തേണ്ട ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് ആശുപത്രികളെ കുറിച്ചുപോലും വിവരമില്ലെന്ന മീഡിയവണ്‍ വാര്‍ത്ത സ്ഥിരീകരിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം.
യാതെരു നിയന്ത്രണവുമില്ലാതെയാണ് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം. മരുന്നു പരിശോധന നടത്തേണ്ട സംവിധാനം അശക്തമാണെന്നും മന്ത്രി പറഞ്ഞു. പരിശോധനക്കു ശേഷമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് എത്തിക്കുന്നത്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ബില്ല് നടപ്പായാല്‍ പരിശോധനകള്‍ കുടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അവയവദാനം നടക്കുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പ്രതികരിച്ചു.
Adjust Story Font
16