ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ ഫാസിസ്റ്റുകളുടെ വിജയം തടയണമെന്ന് ജമാ അത്തെ ഇസ്ലാമി
ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ ഫാസിസ്റ്റുകളുടെ വിജയം തടയണമെന്ന് ജമാ അത്തെ ഇസ്ലാമി
കേരളാ പോലീസിലും വര്‍ഗീയ കാഴ്ചപ്പാടുകളുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചു വരികയാണ്
ഫാസിസ്റ്റു ശക്തികള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ച് ഫാസിസ്റ്റുകളുടെ വിജയം തടയണമെന്ന് ജമാ അത്തെ ഇസ്ലാമി കേരളാ അമീര്‍ എം ഐ അബ്ദുള്‍ അസീസ്. കേരളാ പോലീസിലും വര്‍ഗീയ കാഴ്ചപ്പാടുകളുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം ആരോപിച്ചു .ജമാ അത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ദേശ സ്നേഹികളും ദേശ ദ്രാഹികളും ആര് എന്ന പേരിട്ട പൊതു സമ്മേളനം ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ താക്കീതായി മാറി.രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ദേശ ദ്രോഹികളാക്കി മാറ്റുകയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമി കേരളാ അമീര്‍ എം ഐ അബ്ദുള്‍ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കലാലയങ്ങളില്‍ ആരംഭിച്ച പോരാട്ടം രാജ്യമാകെ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്യ സമരത്തില്‍ അണിചേരാതിരുന്ന ആര്‍ എസ് എസ് ഇപ്പോള്‍ എതിര്‍ക്കുന്നവരെ മുഴുവന്‍ രാജ്യ ദ്രോഹികളാക്കുകയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്പറഞ്ഞു. മുതലക്കുളം മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ കെ ഇ എന്‍, പി റുക്സാന,ടി ശാക്കിര്‍,കെ അംബുജാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Adjust Story Font
16