Quantcast

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി

MediaOne Logo

Ubaid

  • Published:

    12 May 2018 12:21 PM GMT

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി
X

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി

സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയില്‍ നിയമിച്ചതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു

ടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള എഡിജിപിയായി നിയമിച്ചതെന്ന് ഹൈക്കോടതി. ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ടി.പി സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയില്‍ നിയമിച്ചതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

TAGS :

Next Story