നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അപ്പുണ്ണിയിലേക്ക്
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അപ്പുണ്ണിയിലേക്ക്
അപ്പുണി കേരളം വിട്ടതായാണ് സൂചന...
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിന്റെ മാനേജരായ അപ്പുണ്ണിയിലേക്ക്. ഗൂഢാലോചനയില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ക്കും. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്വട്ടേഷന്‍ നല്കിയ പണത്തെക്കുറിച്ചും അന്വേഷണം നടത്തുന്നു.
ദിലീപിന്റെ ജനറല്‍ മാനേജരായ അപ്പുണ്ണിയും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് അപ്പുണ്ണിയെ കുടുക്കിയതെന്നാണ് വിവരം. രണ്ട് ദിവസമായി പൊലീസ് അപ്പുണ്ണിക്കായുള്ള തെരച്ചില്‍ ഊര്ജിതമാക്കിയിട്ട്. ഗൂഢാലോചനയില്‍ നേരിട്ട് അപ്പുണ്ണിക്ക് പങ്കുള്ളതായാണ് പൊലീസ് പറയുന്നത്. കേരളം വിട്ടതായും സൂചനയുണ്ട്. തെരച്ചിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അതേ സമയം ക്വട്ടേഷന്‍ നല്കിയ പണത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
ക്വട്ടേഷന്‍ പള്‍സര്‍ സുനിക് തന്നെ നല്കാന് നിര്‍ദ്ദേശം ലഭിച്ചതിന് പിന്നിലാരാണെന്നുമുള്ള അന്വേഷണവും പൊലീസ് തുടങ്ങി. പള്‍സര്‍ സുനിയുടെ അമ്മയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. അമ്മയുടെ അക്കൗണ്ടില്‍ 50,000 രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി. ചിട്ടി കിട്ടിയ പണമാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ പൊലീസിന് മൊഴി നല്കി. ചോദ്യം ചെയ്യലില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് ദിലീപ് ഇപ്പോഴും. കാവ്യാ മാധവനെയും അമ്മയെയും ചോദ്യം ചെയ്തെന്ന വിവരം അന്വേഷണ സംഘം നിരാകരികരിച്ചു.
സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും തുടങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസിന് കണ്ടെത്താനായില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
Adjust Story Font
16