ഗൂഗിള്‍ സെര്‍ച്ച് ചെയ്യൂ; ഉമ്മന്‍ചാണ്ടിയോട് വിഎസ്
ഗൂഗിള്‍ സെര്‍ച്ച് ചെയ്യൂ; ഉമ്മന്‍ചാണ്ടിയോട് വിഎസ്
വി എസ് അച്യുതാനന്ദന്റെ ഫേസ് ബുക്ക് പ്രവേശത്തെ പരിഹസിച്ച് പോസ്റ്റിട്ട ഉമ്മന്‍ ചാണ്ടിക്കുള്ള വിഎസിന്റെ മറുപടി മറ്റൊരു പോസ്റ്റിലൂടെയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തമ്മിലുള്ള തര്‍ക്കം ഫേസ് ബുക്കിലേക്കും നീളുന്നു. വി എസ് അച്യുതാനന്ദന്റെ ഫേസ് ബുക്ക് പ്രവേശത്തെ പരിഹസിച്ച് പോസ്റ്റിട്ട ഉമ്മന്‍ ചാണ്ടിക്കുള്ള വിഎസിന്റെ മറുപടി മറ്റൊരു പോസ്റ്റിലൂടെയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വെബ്സൈറ്റിനൊപ്പം ഫേസ് ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുടങ്ങി. തൊട്ട് പിന്നാലെ വിമര്‍ശവുമായി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റെത്തി. 1098കളില്‍ കംപ്യൂട്ടറുകള്‍ക്കെതിരെ സിപിഎമ്മും വിഎസും നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ സമരം മൂലം, ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരം തുലച്ചതായി ഉമ്മന്‍ചാണ്ടി ആരോപിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകിച്ചതും സിപിഎമ്മാണെന്ന് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
പതിവ് രീതി വിട്ട് വിഎസ് ഫേസ് ബുക്കിലാണ് ഇതിന് മറുപടി നല്‍കിയത്. ആക്രി വിലക്ക് സ്മാര്‍ട്ട് സിറ്റിക്ക് ഇന്‍ഫോ പാര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി ഐടി വികസനത്തെ പറ്റി വാചാലനാകുന്നത് കാണ്ടാമൃഗത്തേക്കാള്‍ ചര്‍മശക്തി ഉള്ളത് കൊണ്ടാണ്. ഉമ്മന്‍ചാണ്ടിക്ക് ഐടിയും ഒരു വില്പന ചരക്കാണെന്നും 2013ല്‍ കഴിയേണ്ട പണി മാത്രമാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഇപ്പോള്‍ നടന്നതെന്നും വിഎസ് പറയുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത്പക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മനസ്സിലാകും എന്ന് പറഞ്ഞാണ് വിഎസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Adjust Story Font
16