ലവ് ജിഹാദ്: ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിജിപി
വ്യത്യസ്ത മതസ്ഥർ തമ്മിൽ ധാരാളം വിവാഹം നടക്കുന്നു. അതിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങളുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ വരുന്നുണ്ട്. കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുവെന്ന രീതിയിൽ ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന തന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിജിപി പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യത്യസ്ത മതസ്ഥർ തമ്മിൽ ധാരാളം വിവാഹം നടക്കുന്നു. അതിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാൻ അന്വേഷണങ്ങൾ പൂർത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16