Quantcast

28 തരം ജ്യൂസുകളുമായി ഔഷധി

MediaOne Logo

admin

  • Published:

    12 May 2018 2:51 AM

28 തരം ജ്യൂസുകളുമായി ഔഷധി
X

28 തരം ജ്യൂസുകളുമായി ഔഷധി

മുന്‍പെങ്ങുമില്ലാത്തവിധം വേനല്‍ കനത്തതോടെ സൂര്യാഘാതത്തെ ചെറുക്കാനുള്ള ശീതളപാനീയങ്ങളുമായി ഔഷധി രംഗത്ത്.

മുന്‍പെങ്ങുമില്ലാത്തവിധം വേനല്‍ കനത്തതോടെ സൂര്യാഘാതത്തെ ചെറുക്കാനുള്ള ശീതളപാനീയങ്ങളുമായി ഔഷധി രംഗത്ത്. നാട്ടിന്‍പുറത്ത് സുലഭമായി ലഭിക്കുന്ന വിഭവങ്ങള്‍ കൊണ്ടാണ് 28 തരം ജ്യൂസുകള്‍ നിര്‍മിച്ചിരിക്കുന്നത്. തൃശൂരില്‍ ജ്യൂസുകളുടെ പ്രത്യേക പ്രദര്‍ശനം ഔഷധി സംഘടിപ്പിച്ചു.

കനത്ത ചൂടാണ് കേരളത്തില്‍ ഇത്തവണ അനുഭവപ്പെടുന്നത്. സൂര്യാഘാതമേറ്റ് പൊള്ളലേറ്റവരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തതോടെയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളുമായി ഔഷധി രംഗത്തെത്തിയത്. ചെമ്പരത്തിപൂവുകൊണ്ടും പച്ചമാങ്ങകൊണ്ടുമെല്ലാം നിര്‍മിച്ച 28 തരം ജ്യൂസുകളാണ് ഔഷധിയുടെ പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

ഈ ജ്യൂസുകളെല്ലാം വീടുകളില്‍ നിര്‍മിക്കാം. നിര്‍മിക്കേണ്ട രീതി ജനങ്ങളിലേക്ക് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഔഷധി പങ്കുവെക്കുന്നുണ്ട്.

TAGS :

Next Story