സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യവില കൂടും
സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യവില കൂടും
ശരാശരി ഏഴ് ശതമാനമാണ് വില കൂടുക. ഇതോടെ ഒരു കുപ്പി മദ്യത്തിന് 30 രൂപയോളം അധികം നല്‍കേണ്ടി വരും.
സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യത്തിന് ഇന്നു മുതൽ വില കൂടും. ശരാശരി ഏഴ് ശതമാനമാണ് വില കൂടുക. ഇതോടെ ഒരു കുപ്പി മദ്യത്തിന് 30 രൂപയോളം അധികം നല്‍കേണ്ടി വരും.
സ്പരിറ്റിന്റെ വില വര്‍ദ്ധന, ജീവനക്കാരുടെ ശമ്പളം എന്നിവയിലുണ്ടായ വര്‍ദ്ധന മൂലം മദ്യത്തിന് 15 ശതമാനം വില വര്‍ധനവാണ് വിതരണകമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിന്‍റെ ഏഴു ശതമാനം വില കൂട്ടി നല്‍കാന്‍ ബെവ്‌ക്കോ തീരുമാനിച്ചത്. ഇതോടെയാണ് സംസ്ഥാനത്ത് മദ്യവില ഇന്ന് മുതല്‍ വര്‍ധിക്കുന്നത്.
10 മുതല്‍ 30 രൂപ വരെ മദ്യത്തിന് വര്‍ധനവുണ്ടാകാനാണ് സാധ്യത. ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റപോകുന്നത് ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 വരെ വര്‍ധിക്കും. ബിയറിനും ആനുപാതികമായി വില വര്‍ധിക്കും, പുതിയ വില വര്‍ദ്ധനയിലൂടെ നികുതിയിനത്തില്‍ 650 കോടി സര്‍ക്കാരിന് പ്രതിവര്‍ദ്ധം ബെവ്‌ക്കോയില്‍ നിന്നും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16