Quantcast

തോമസ് ചാണ്ടി കുറ്റം ചെയ്തതുകൊണ്ടല്ല, മുന്നണിയുടെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജി: എന്‍സിപി

MediaOne Logo

Sithara

  • Published:

    12 May 2018 9:21 AM GMT

തോമസ് ചാണ്ടി കുറ്റം ചെയ്തതുകൊണ്ടല്ല, മുന്നണിയുടെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജി: എന്‍സിപി
X

തോമസ് ചാണ്ടി കുറ്റം ചെയ്തതുകൊണ്ടല്ല, മുന്നണിയുടെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജി: എന്‍സിപി

മുന്നണി മര്യാദകള്‍ ലംഘിച്ച് സമ്മര്‍ദ്ദം ശക്തമാക്കിയ സിപിഐക്കെതിരായ അതൃപ്തി എന്‍സിപി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിവൃത്തിയില്ലാതെയായിരുന്നു തോമസ് ചാണ്ടിയുടെ രാജി. അപ്പോഴും തോമസ് ചാണ്ടിയെ ന്യായീകരിക്കുകയാണ് എന്‍സിപി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമ്മര്‍ദ്ദം ശക്തമാക്കിയ സിപിഐക്കെതിരായ അതൃപ്തി എന്‍സിപി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

കുറ്റം സ്ഥിരീകരിച്ചതുകൊണ്ടല്ല, മുന്നണിയുടെ പ്രതിച്ഛായ രക്ഷിക്കാന്‍ വേണ്ടിയാണ് രാജിയെന്നാണ് എന്‍സിപിയുടെ വിശദീകരണം. നാളെത്തന്നെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടങ്ങാനും ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാനുമാണ് തോമസ് ചാണ്ടിയുടെ പുറപ്പാട്.

സിപിഐയുടെ കടുത്ത നിലപാടാണ് എന്‍സിപിക്ക് പാരയായത്. മന്ത്രിസഭായോഗം ബഹിഷ്കരിച്ചുകൊണ്ട് സിപിഐ നടത്തിയ നീക്കം യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിട്ടതെന്ന് അവര്‍ ആരോപിക്കുന്നു. മന്ത്രിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന കാനം രാജേന്ദ്രന്റെ വാദം രാജിയിലൂടെ തെറ്റാണെന്ന് തെളിയിച്ചെന്നും എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു.

TAGS :

Next Story