ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു
ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു
ദേശീയ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു.
മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു. സർക്കാർ ആശുപത്രികളിൽ ഒരു മണിക്കൂറായിരുന്നു ഡോക്ടർമാരുടെ സമരമെങ്കിലും ക്യാൻസർ രോഗികളടക്കമുള്ളവർക്ക് ദീർഘനേരം വരിയിൽ കാത്തുനിൽക്കേണ്ടി വന്നു. സ്വകാര്യ ആശുപത്രികളിലെ ഒപി പ്രവർത്തനം പൂർണ്ണമായി നിലച്ചു.
ഡോക്ടർമാരുടെ സമരം എന്തിനെന്ന് പോലും പലർക്കും അറിയില്ലായിരുന്നു. സർക്കാർ ആശുപത്രിയിൽ പരിശോധനക്കുള്ള ഒപി ചീട്ടിനായി കാത്ത് ക്യൂവിൽ നിന്ന രോഗികൾ വലഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മണിക്കൂറായിരുന്നു സമരമെങ്കിലും ഒപി ചീട്ട് നൽകാൻ വൈകിയത് രോഗികളെ ദുരിതത്തിലാക്കി.
സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിച്ചുള്ളൂ. മുൻകൂട്ടി നിശ്ചയിച്ച ഓപ്പറേഷനുകൾ നടന്നെങ്കിലും ഒപിയിലും വാർഡിലും പരിശോധനകൾക്ക് ഡോക്ടർമാരില്ലായിരുന്നു.
Adjust Story Font
16