വ്യാജ അപ്പീല്‍; രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
വ്യാജ അപ്പീല്‍; രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
പിടിയിലായ രണ്ട് പേരും നൃത്താധ്യാപകരാണ്. സൂരജിന്റെ സഹോദരന്‍ തൃശൂരിലെ ഒരു വിദ്യാലയത്തിലെ അധ്യാപകന്‍ കൂടിയാണ്. നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് രക്ഷിതാക്കളില്‍ നിന്ന് ഇവര്‍ ഈടാക്കിയിരുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ നിര്‍മിച്ച് വിദ്യാര്‍ഥികളെ മത്സരിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വലിയ റാക്കറ്റിന്റെ രണ്ട് കണ്ണികളാണ് അറസ്റ്റിലായതെന്ന് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് പറഞ്ഞു.
അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ നിര്‍മിച്ച് മത്സരാര്‍ഥികളെ തിരികി കയറ്റാന്‍ ശ്രമിച്ചത് സംഘാടകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പത്ത് അപ്പീലുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊലീസിന് കൈമാറുകയും െ്രെകംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവര്‍ പിടിയിലായത്. വലിയ റാക്കറ്റിന്റെ കണ്ണികളാണ് പിടിയിലായതെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മുന്‍ കലോത്സവത്തിലും വ്യാജ അപ്പീലുകള്‍ ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.
പിടിയിലായ രണ്ട് പേരും നൃത്താധ്യാപകരാണ്. സൂരജിന്റെ സഹോദരന്‍ തൃശൂരിലെ ഒരു വിദ്യാലയത്തിലെ അധ്യാപകന്‍ കൂടിയാണ്. നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് രക്ഷിതാക്കളില്‍ നിന്ന് ഇവര്‍ ഈടാക്കിയിരുന്നത്. വിജിലന്‍സ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് വ്യാജ അപ്പീലുകള്‍ ഇത്തവണ പിടിക്കപ്പെട്ടത്.
Adjust Story Font
16