ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്ന് ഹരജിയില്‍ പറയുന്നു.
ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സർക്കാരിന് വിശദീകരണം നൽകാൻ അവസരം നൽകാതെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നാണ് അപ്പീലില്‍ പറയുന്നത്. കേസില്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകും ഹാജരാകുക.
ഷുഹൈബിന്‍റെ മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിക്കവേ സർക്കാരിന് സത്യവാങ്മൂലം നൽകാനുള്ള അവസരം നല്‍കാതെ സിബിഐ അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കിയെന്നാണ് അപ്പീലില്‍ പറയുന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നുവരുന്നതിനിടെ സംഭവം നടന്ന് 22ആം ദിവസം തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കോടതി നടപടി അസാധാരണമാണ്. കേസിലെ എല്ലാ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. കൃത്യമായ മൊഴികളുടെ അടിസ്ഥാനത്തിൽ വാഹനവും ആയുധവും കണ്ടെത്തി. ഈ സാഹചര്യത്തില്‍ തിരക്കിട്ട് സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും അപ്പീലില്‍ പറയുന്നു.
ഹൈക്കോടതിയിൽ നിന്ന് തന്നെ അനുകൂലമായ വിധി നേടിയെടുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തി കേസ് ശക്തമാക്കാനാണ് സർക്കാർ തീരുമാനം.
Adjust Story Font
16