സിപിഎമ്മിനും കോണ്‍ഗ്രസിനും പൊന്നാനിയിലിത് അഭിമാനപോരാട്ടം
സിപിഎമ്മിനും കോണ്‍ഗ്രസിനും പൊന്നാനിയിലിത് അഭിമാനപോരാട്ടം
സിറ്റിംഗ് എംഎല്‍എ പി.ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി ടി അജയമോഹനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ തീപാറും പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എംഎല്‍എ പി.ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി ടി അജയമോഹനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടക്കുന്നത്.
സിപിഎമ്മിനും കോണ്‍ഗ്രസിനും പൊന്നാനിയില്‍ അഭിമാനപോരാട്ടമാണ്. ഇരു മുന്നണികള്‍ക്കുമെപ്പം മാറിമാറി നിന്ന പൊന്നാനി ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് അവകാശപെടുന്നത്. തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ച പൊന്നാനി ഇത്തവണയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് എല്‍ഡിഎഫ് പ്രചരണം.
കഴിഞ്ഞ തവണ 4101 വോട്ടിനാണ് പി.ശ്രീരാമകൃഷ്ണന്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം. എം ഷാക്കിര്‍ വോട്ടുപിടിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കന്നി വോട്ടാര്‍മാരിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകള്‍ ഇരു മുന്നണികള്‍ക്കും ഭീഷണിയാണ്.
Adjust Story Font
16