Quantcast

തോല്‍വിക്ക് കാരണം സംഘടന സംവിധാനത്തിലെ പോരായ്മ: എം കെ രാഘവന്‍ എംപി

MediaOne Logo

admin

  • Published:

    12 May 2018 7:42 AM GMT

തോല്‍വിക്ക് കാരണം സംഘടന സംവിധാനത്തിലെ പോരായ്മ: എം കെ രാഘവന്‍ എംപി
X

തോല്‍വിക്ക് കാരണം സംഘടന സംവിധാനത്തിലെ പോരായ്മ: എം കെ രാഘവന്‍ എംപി

സംഘടന സംവിധാനത്തിലെ പോരായ്മകളാണ് നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എം കെ രാഘവന്‍ എംപിയുടെ കത്ത്.

സംഘടന സംവിധാനത്തിലെ പോരായ്മകളാണ് നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എം കെ രാഘവന്‍ എംപിയുടെ കത്ത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് യോഗ്യതകളുള്ളവരെ മാത്രം ഭാരവാഹികളാക്കണമെന്നും എം കെ രാഘവന്‍ കത്തില്‍ ആവശ്യപ്പെട്ടു.

നിലവിലെ സംഘടന സംവിധാനം വെച്ച് മുന്നോട്ട് പോയാല്‍ ഇനിയും വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നതെന്ന് എം കെ രാഘവന്‍ കത്തില്‍ പറയുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും എതിരാളികളുടെ കുപ്രചരണങ്ങള്‍ തടയുന്നതിലും സംഘടന സംവിധാനത്തിലെ ദൌര്‍ബല്യങ്ങള്‍ വലിയ പോരായ്മയായിരുന്നു. ജംബോ കമ്മിറ്റിയില്‍ ഭാരവാഹികളായ ചിലര്‍ വോട്ട് ചെയ്യാന്‍ പോലും പോയിട്ടില്ല. ജംബോ കമ്മിറ്റി ഉടന്‍ പിരിച്ച് വിട്ട് പ്രവര്‍ത്തന പാരമ്പര്യവും ജനബന്ധവും ഉള്ളവരെ ഭാരവാഹികളാക്കണമെന്നും കത്തില്‍ എം കെ രാഘവന്‍ ആവശ്യപ്പെടുന്നു. കത്തെഴുതിയ കാര്യം എം കെ രാഘവന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു

തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക് മാത്രമെന്ന ചിലരുടെ വാദത്തില്‍ കഴമ്പില്ലെന്നും എം കെ രാഘവന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story